പൗരാണിക തളിക്ഷേത്രങ്ങളുടെ കൂട്ടത്തിൽ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന് വലിയ പ്രാധാന്യമാണുള്ളത്. അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന്റെ മുകളിൺ കയറി നോക്കിയാൽ കോഴിക്കോട്തളിയുടെ ധ്വജസ്തംഭം പണ്ട് ദർശിക്കാൻ കഴിയുമായിരുന്നു ഒരു കാലത്തും നശിക്കാത്ത അവശിഷ്ടമായ ചൈതന്യകലകൾ അന്തർലീനമായ ഈ സങ്കേതം മറ്റു ശിവാലയങ്ങളിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു
അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രം പൂരപ്പറമ്പിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന അൽപ്പാക്കുളം മുതൽ അങ്ങാടിപ്പുറം - കുറ്റിപ്പുറം റോഡിൽ കോട്ടപ്പറമ്പുവരെ വ്യാപിച്ചുകിടക്കുന്ന ഒരു ക്ഷേത്രസമുച്ചയമായിരുന്നു അങ്ങാടിപ്പുറം തളിക്ഷേത്രം. അൽപ്പാക്കുളത്തിനടുത്തായിരുന്നു ക്ഷേത്രത്തിന്റെ ഗോപുരം. കോട്ടപ്പറമ്പിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അടുത്ത കാലം വരെ ഉണ്ടായിരുന്നു ഈ മഹാക്ഷേത്രത്തിന്റെ നേരെ നടന്നിരിക്കാനിടയുള്ള ധ്വംസനത്തെക്കുറിച്ചോ ക്ഷേത്രം തകർക്കപ്പെട്ട കാലത്തെകുറിച്ചോ ആധികാരികമായി നിർണയിക്കാൻ രേഖകളൊന്നുമില്ല
Pooja | Time |
---|---|
Nadathurakkal | 5.00 AM |
Ravilathe Pooja | 6.30 TO 7.00 AM |
Nivedhya Vitharanam | 7.30 TO 10.30 AM |
Uchcha Pooja, Nada Adakkal | 11.15 AM |
Vykunneram Nadathruakkal | 5.00 PM |
Deepaaradhana | |
Athaazha Pooja, Nada Adakkal | 7.45 PM |